കഴിഞ്ഞ വർഷം കുവൈത്തിൽ പിടിച്ചെടുത്തത് 150 മില്യൺ ദിനാർ മൂല്യമുള്ള മയക്കുമരുന്ന്, ജീവൻ നഷ്ടപ്പെട്ടത്‌ പ്രവാസികളടക്കം 51 പേർക്ക്

  • 07/03/2023

കുവൈത്ത് സിറ്റി: രാജ്യത്തെ കാർന്ന് തിന്നുന്ന ലഹരി എന്ന വിപത്തിനെതിരെയുള്ള പോരാട്ടം തുടർന്ന് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ വർഷം ഏകദേശം 150 മില്യൺ ദിനാർ മൂല്യമുള്ള മയക്കുമരുന്നാണ് രാജ്യത്ത് നിന്ന് പിടിച്ചെടുത്തിട്ടുള്ളത്. കുവൈത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിത്. 

നാല് ടൺ നാർക്കോട്ടിക് ഹാഷിഷ്, 25 മില്യൺ സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, 75,000 കുപ്പി ലഹരി പാനീയങ്ങൾ, 450 കിലോഗ്രാം മയക്കുമരുന്ന് ഷാബു, 12 കിലോഗ്രാം ഹെറോയിൻ, 92 കിലോഗ്രാം കഞ്ചാവ് കൂടാതെ 82 കിലോഗ്രാം രാസവസ്തുക്കൾ, രണ്ട് കിലോഗ്രാം കൊക്കെയ്ൻ, രണ്ട് കിലോഗ്രാം കറുപ്പ്, 320 കിലോഗ്രാം ലിറിക്ക എന്നിവയുമാണ് പിടികൂടിയിട്ടുള്ളത്. അമിത ലഹരി ഉപയോഗം മൂലം പൗരന്മാരും പ്രവാസികളുമായി 51 പേരുടെ ജീവനാണ് നഷ്ടമായത്. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നുണ്ട്. ലഹരി ഉപയോഗത്തിന് 850 പ്രവാസികൾ നാടുകടത്തപ്പെട്ടുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News