കുവൈത്തിൽ കഴിഞ്ഞ വർഷം സ്ത്രീകൾക്ക് നേർക്ക് നടന്നത് 1,500 അക്രമ സംഭവങ്ങൾ

  • 08/03/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം സ്ത്രീകൾക്ക് നേർക്കുള്ള 1,500 അക്രമ സംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി കണക്കുകൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ രണ്ട് വർഷമായി സ്ത്രീകളെ കൊലപ്പെടുത്തിയ കേസുകളും വർധിച്ചിട്ടുണ്ട്. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ ഉയർന്ന നിരക്കാണ് ഇത് സൂചിപ്പിക്കുന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ​ഗാർഹിക തൊഴിലാളികളായ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ, സ്ത്രീകളെ ലക്ഷ്യം വച്ചുള്ള സൈബർ ക്രൈമുകൾ തുടങ്ങിയവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഇതിനെയെല്ലാം നേരിടുന്നതിന് പ്രധാനമായും ആറ് ആവശ്യങ്ങളാണ് മേഖലയിലെ വിദ​ഗ്ധർ മുന്നോട്ട് വയ്ക്കുന്നത്. ഗാർഹിക പീഡന നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് പുറപ്പെടുവിക്കുന്നത് വേഗത്തിലാക്കുക എന്നാണ് ഒന്നാമത്തെ ഡിമാൻഡ്. സ്ത്രീകൾക്കുള്ള അഭയകേന്ദ്രങ്ങളുടെ എണ്ണം കൂട്ടുക, സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിയമം, ഗാർഹിക പീഡന കേസുകളിൽ ജുഡീഷ്യൽ പൊലീസിന്റെ പങ്ക് സജീവമാക്കുക, പീഡനത്തിനിരയായ സ്ത്രീകളുടെ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സ്ത്രീ തൊഴിലാളികളെ പരിശീലിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News