2021ൽ 151,992 റെസിഡൻസി നിയമലംഘകർ കുവൈത്തിൽ അറസ്റ്റിലായെന്ന് കണക്കുകൾ

  • 08/03/2023


കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനുമായി സഹകരിച്ച് 2021ൽ സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ  രജിസ്‌ട്രേഷൻ സെൻസസ് പ്രോജക്ടിന്റെ  അന്തിമ ഫലങ്ങൾ പുറത്ത് വിട്ടു. രാജ്യത്തിന്റെ മൊത്തം ജനസംഖ്യ 4,385,717 മില്യൺ ആണെന്നാണ് സെൻസസ് സൂചിപ്പിക്കുന്നത്. അതിൽ 34 ശതമാനം എന്ന നിലയിൽ 1,488,716 മില്യണും കുവൈത്തികളാണ്. 66 ശതമാനം എന്ന നിലയിൽ 2,897,001 മില്യൺ കുവൈത്തികൾ അല്ലാത്തവരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 

കുവൈത്തി പുരുഷന്മാരുടെ എണ്ണം 729,638 ആണ്, അതായത് 49 ശതമാനം. 51 ശതമാനം എന്ന നിലയിൽ 759,078 പേർ സ്ത്രീകളാണ്. അതേസമയം, 2021ൽ റെസിഡൻസി നിയമ ലംഘകരുടെ എണ്ണം 151,992 ആണെന്നും എൻട്രി വിസകൾ 44,879 ആണെന്നും വിസ ലംഘകരുടെ എണ്ണം 26,985 ആയി എന്നും സെൻസസ് ഫലങ്ങൾ വെളിപ്പെടുത്തി. വികസന ആസൂത്രണ പ്രക്രിയയിൽ ഇത്തരം സ്ഥിതിവിവര കണക്കുകൾക്ക് വലിയ പങ്കുണ്ടെന്ന് പ്രോജക്ടിന്റെ ഫലം പുറത്ത് വിട്ടുകൊണ്ട് ഐടി മന്ത്രി മാസെൻ അൽ നഹ്ദഹ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News