ജോയ്ആലുക്കാസ് എക്സ്ചേഞ്ച്, ഉപഭോക്താക്കൾക്ക് വേണ്ടി ' വി ക്രീയേറ്റ് സ്‌മൈൽസ്' എന്ന പേരിൽ സൗജന്യ ദന്ത പരിശോധന സംഘടിപ്പിച്ചു

  • 08/03/2023

കുവൈറ്റ് സിറ്റി : ജോയ്ആലുക്കാസ് എക്സ്ചേഞ്ച്, ഉപഭോക്താക്കൾക്ക് വേണ്ടി  ' വി  ക്രീയേറ്റ്  സ്‌മൈൽസ്' എന്ന പേരിൽ   ദന്ത  പരിശോധന സംഘടിപ്പിച്ചു. അനേകം രെജിസ്ട്രേഷൻ നടത്തിയതിൽ നൂറോളം ആളുകൾ പരിശോധന നടത്തി.  ഹലാ മെഡിക്കൽ സെന്ററുമായി ചേർന്നാണ് പരിശോധന പരിശോധന നടത്തിയത്.

ഇനിയും വരും ദിവസങ്ങളിൽ ഇത്തരം CSR പ്രവർത്തനം കുവൈറ്റിൽ ഉടനീളം സംഘടിപ്പിക്കുമെന്നും മാനേജ്‌മന്റ് അറിയിച്ചു. ജോയ്ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റൻറ് ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവയിൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജോയ്ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ അഷ്‌റഫ് അലി, ബിസിനസ് ടെവേലോപ്മെന്റ്റ് ഓഫിസർമാരായ വിനീഷ് വേലായുധൻ, നിസാമ്, ഹലാ മെഡിക്കൽ സെന്ററിൽ നിന്ന്  ഡോ. സ്വാതി ജെയിൻ, ഡോ. മാത്യു കോശി, സജിൻ സാബു, ജ്യോതി, ജോളി  എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News