കുവൈത്തിൽ പ്രവാസികൾ ഏറ്റവും കൂടുതൽ താമസിക്കുന്നത് ഫർവാനിയ ​ഗവർണറേറ്റിൽ

  • 08/03/2023

കുവൈത്ത് സിറ്റി: രാജ്യത്ത് ജനസാന്ദ്രത ഏറ്റവും കൂടുതലുള്ളത് ഫർവാനിയ ​ഗവർണറേറ്റിലെന്ന് കണക്കുകൾ. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനുമായി സഹകരിച്ച് 2021ൽ സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ സെൻസസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആകെയുള്ളതിന്റെ 26 ശതമാനം എന്ന നിലയിൽ 1,125,562 പേരാണ് ഫർവാനിയയിൽ താമസിക്കുന്നത്. 940,176 അഥവാ 21 ശതമാനം പേർ താമസിക്കുന്ന അൽ അഹമ്മദി ​ഗവർണറേറ്റാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.

പിന്നാനെയാണ് ക്യാപിറ്റൽ ഗവര്ണറേറ്റും, ജഹ്‌റ, മുബാറക് അൽ കബീറും വരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ പൗരന്മാർ താമസിക്കുന്നത് അൽ അഹമ്മദി ​ഗവർണറേറ്റിലാണ്, 329,121 പേർ. പിന്നാലെയുള്ളത് 283,579 പേരുമായി ക്യാപിറ്റൽ ഗവര്ണറേറ്റും. അതേസമയം കുവൈത്തികൾ അല്ലാത്തവർ ഏറ്റവും കൂടുതൽ താമസിക്കുന്നത് ഫർവാനിയ ​ഗവർണറേറ്റിലാണ്, 881,650 പേർ. പിന്നാലെയുള്ളത് 694,059 പേരുമായി ​ഹവല്ലിയും 611,055 പേരുമായി അൽ അഹമ്മദിയുമാണ്. അൽ ജഹ്റ, അൽ അസിമാഹ്, മുബാറക് അൽ കബീർ ​ഗവർണറേറ്റുകളാണ്


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News