സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത് 5 ശതമാനം പ്രവാസികൾ; സെൻസസ് റിപ്പോർട്ട്

  • 08/03/2023


കുവൈത്ത് സിറ്റി: സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികൾ 83 ശതമാനമെന്ന് കണക്കുകൾ. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനുമായി സഹകരിച്ച് 2021ൽ സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ സെൻസസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പൗരന്മാരിൽ 17 ശതമാനമാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത്. അതേസമയം, സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികൾ അല്ലാത്തവർ അഞ്ച് ശതമാനം മാത്രമാണ്.

64 ശതമാനം പ്രവാസികൾ സ്വകാര്യ മേഖലയിലാണ് തൊഴിലെടുക്കുന്നത്. 31 ശതമാനം വീടുകളിലാണ് ജോലി ചെയ്യുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 9,333 പേർക്ക് യൂണിവേഴ്സിറ്റി ബിരുദങ്ങളേക്കാൾ ഉയർന്നതായ വിദ്യാഭ്യാസമുണ്ടെന്നും സെൻസസ് വ്യക്തമാക്കുന്നു. 452,971 പേർക്ക് യൂണിവേഴ്സിറ്റി ബിരുദവും160,688 പേർക്ക് ഡിപ്ലോമയും 926,701 പേർക്ക് ഹൈസ്കൂൾ ഡിപ്ലോമയും തത്തുല്യവും 1,91,308 പേർക്ക് ഇന്റർമീഡിയറ്റ് ബിരുദവുമുണ്ടെന്നാണ് സെൻസസ് റിപ്പോർട്ടിലെ കണക്കുകൾ.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News