ലോകത്തിലെ ഏറ്റവും തിരക്ക് കുറഞ്ഞ നഗരങ്ങളിലൊന്നായി കുവൈത്ത്; തിരക്കേറിയത് ലണ്ടൻ

  • 08/03/2023

കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും തിരക്ക് കുറഞ്ഞ ന​ഗരങ്ങളിൽ കുവൈത്തും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട്. കുവൈത്തിൽ 10 കി.മീ ദൂരം സഞ്ചരിക്കാൻ ശരാശരി 12 ഒന്നര മിനിറ്റാണ് എടുക്കുക. തിരക്കുള്ള സമയത്തെ ശരാശരി വേഗത മണിക്കൂറിൽ 44 കി.മീ ആണ്. കൂടാതെ ഒരു വാഹനമോടിക്കുന്നയാൾ എല്ലാ വർഷവും തിരക്കുള്ള സമയങ്ങളിൽ 106 മണിക്കൂർ ചെലവഴിക്കുന്നുമുണ്ട്. ടോംടോം ട്രാഫിക്ക് സൂചികയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

ഈ സൂചിക ലോകത്തിലെ റോഡുകളിലെ തിരക്കിന്റെ ശരാശരി നിലവാരം അളക്കുകയാണ് ചെയ്യുന്നത്. കുവൈത്ത് സിറ്റി ട്രാഫിക്ക് സൂചികയിൽ ആഗോളതലത്തിൽ 273-ാം സ്ഥാനവും ഏഷ്യൻ രാജ്യങ്ങളിൽ 30-ാം സ്ഥാനവും അറബ് ലോകത്ത് എട്ടാം സ്ഥാനവുമാണ് നേടിയത്. റിപ്പോർട്ട് പ്രകാരം കാറിൽ സഞ്ചരിക്കാൻ ഏറ്റവും മോശം നഗരമായി തുടരുന്നത്  ലണ്ടൻ തന്നെയാണ്. 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശരാശരി 36 മിനിറ്റ് എടുക്കും. ഇത് മുൻവർഷത്തേക്കാൾ ഏകദേശം രണ്ട് മിനിറ്റ് കൂടുതലാണെന്നും സൂചിക വ്യക്തമാക്കുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News