ഭക്ഷണം കൈകാര്യം ചെയ്യുന്നവരില്‍ പരിശോധന കര്‍ശനമാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 09/03/2023

കുവൈത്ത് സിറ്റി: ഫുഡ് ഹാൻഡിലിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ പരിശോധിച്ച് അധികൃതര്‍.  പൊതുജനാരോഗ്യത്തിനും രോഗവ്യാപനം തടയുന്നതിനും രാജ്യത്തിന്റെ വിവിധ മേഖലകളിലെ ഭക്ഷണം കൈകാര്യം ചെയ്യുന്നവരെ പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഇതോടെയാണ് ആരോഗ്യ മന്ത്രാലയം പരിശോധന കര്‍ശനമാക്കിയത്. 

ഷർഖ് മേഖലയിൽ ഹജ്ജ് ക്യാമ്പയിനുകളിലെ തൊഴിലാളികൾ, കോൺഫറൻസുകൾ, ഭക്ഷ്യ സ്ഥാപനങ്ങൾ, പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന മറ്റ് പ്രൊഫഷണൽ ഗ്രൂപ്പുകൾ തുടങ്ങി ഭക്ഷണം തയ്യാറാക്കുന്നതിനോ അല്ലെങ്കിൽ വിളമ്പുന്നതിനോ ഉത്തരവാദിത്തമുള്ള ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലാണ് പരിശോധന നടന്നത്. ബ്യൂട്ടി സലൂണുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പൂക്കൾ, അലങ്കാര മത്സ്യങ്ങൾ, ഭിന്നശേഷിക്കാരായ ആളുകളെ പരിചരിക്കുന്നവർ എന്നിവരുൾപ്പെടെ തൊഴിൽ പരിശീലിക്കുന്നതിന് ഓരോ തൊഴിലാളിയും ആരോഗ്യ ഫിറ്റ്നസ് കാർഡ് നേടിയിരിക്കണം എന്നാണ് വ്യവസ്ഥ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News