കുവൈത്തിൽ റേസിംഗ് വാഹനങ്ങൾക്കായി പ്രത്യേക പ്ലേറ്റുകൾ; പഠനം നടക്കുന്നു

  • 09/03/2023

കുവൈത്ത് സിറ്റി: റേസിംഗ് വാഹനങ്ങൾക്കായി പ്രത്യേക നമ്പർ  പ്ലേറ്റുകൾ നൽകുന്നതിനെക്കുറിച്ച് സാങ്കേതിക കാര്യ വിഭാഗം നിലവിൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. മോട്ടോർ സ്‌പോർട്‌സ് പ്രവർത്തനങ്ങൾക്കായി മാത്രമുള്ള റേസിംഗ് സർക്യൂട്ടുകളിൽ മാത്രമാണ് ഇവ ഉപയോഗിക്കുന്നത്. റേസിംഗിന് വേണ്ടി മാത്രമുള്ള വാഹനത്തില്‍ എക്‌സ്‌ഹോസ്റ്റ് സൗണ്ട് പോലുള്ള പ്രത്യേക ഉപകരണങ്ങള്‍ ഘടിപ്പിക്കാനും വേഗത കൂട്ടുന്നതിനുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാനും അനുവദിക്കും. ഈ വാഹനം പക്ഷേ പൊതു നിരത്തില്‍ ഉപയോഗിക്കാൻ അനുവദിക്കില്ല. റേസിംഗ് വാഹനങ്ങള്‍ പൊതു റോഡില്‍ ഉപയോഗിച്ചാല്‍ പിടിച്ചെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News