കുവൈത്തിൽ 15 വർഷം പിന്നിട്ടവരെ ഫിംഗർപ്രിൻറ് സംവിധാനത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യം

  • 09/03/2023


കുവൈത്ത് സിറ്റി: സേവന കാലം 15 വർഷം പിന്നിട്ട ജീവനക്കാരെയും സൂപ്പർവൈസറി, ലീഡർഷിപ്പ് സ്ഥാനങ്ങളിലുള്ളവരെയും നിർബന്ധിത ഫിംഗർപ്രിൻറ് സംവിധാനത്തിൽ നിന്ന് ഒഴിവാക്കണമെന്നുളള ആവശ്യം അംഗീകരിച്ച് ഹ്യൂമൻ റിസോഴ്സ് കമ്മിറ്റി. തൊഴിൽ മേഖലയിൽ ഫിംഗർപ്രിൻറ് സംവിധാനം കൊണ്ട് വരുന്നത് ജീവനക്കാരുടെ ഭാരം കൂട്ടുന്ന കാര്യമാണ്. സർക്കാർ സ്വകാര്യ മേഖലകളിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുന്നതിന് ഏറ്റവും പ്രധാനമായി വേണ്ടത് തൊഴിലാളികൾക്ക് ആശ്വാസകരമായ വ്യവസ്ഥകളാണ്.  ജീവനക്കാർ അവരുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുമ്പോൾ ജോലിയിലും പരമാവധി ചെയ്യാൻ ശ്രമിക്കും. പ്രത്യേകിച്ച് 15 വർഷം സേവനത്തിൽ ചെലവഴിച്ചവർ, അല്ലെങ്കിൽ സൂപ്പർവൈസറി, ലീഡർഷിപ്പ് സ്ഥാനങ്ങൾ വഹിക്കുന്നവർ എന്നിവരെ അതിനാൽ നിർബന്ധിത ഫിംഗർപ്രിൻറ് സംവിധാനത്തിൽ നിന്ന് ഒഴിവാക്കണമെന്ന് എം പി മജീദ് അൽ മുത്തൈരി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News