ഷുവൈക്കിൽ ഉപയോഗിച്ച ടയറുകളുടെ വിൽപ്പന; നടപടി

  • 09/03/2023

കുവൈത്ത് സിറ്റി: ഷുവൈക്കിൽ ഉപയോഗിച്ച ടയറുകളുടെ വിൽപ്പന നടത്തിയിരുന്ന കടയിൽ പരിശോധന നടത്തി അധികൃതർ. വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ മേഖലയിലെ ഇൻസ്പെക്ടർമാരുടെ സംഘമാണ് പരിശോധന നടത്തിയത്. കടയിൽ നിന്ന് ഉപയോഗിച്ച ടയറുകളുടെ ശേഖരം കണ്ടെത്തിയിട്ടുണ്ട്. നിയമ ലംഘനം നടത്തിയ വ്യക്തിക്കെതിരെ നടപടികൾ സ്വീകരിച്ചുവെന്ന് അധികൃതർ അറിയിച്ചു. അതേ സമയം, അൽ അക്വില പ്രദേശത്ത് കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കൾ വിറ്റിരുന്ന റെസ്റ്ററെൻ്റിനെതിരെയും നടപടികൾ സ്വീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News