ഫ്രൈഡ‍േ മാര്‍ക്കറ്റ് ഞായറാഴ്ച് ഔദ്യോഗികമായി ധനമന്ത്രാലയം ഏറ്റെടുക്കും

  • 09/03/2023

കുവൈത്ത് സിറ്റി: ധനമന്ത്രാലയം അടുത്ത ഞായറാഴ്ച് ഔദ്യോഗികമായി ഫ്രൈഡ‍േ മാര്‍ക്കറ്റ് ഏറ്റെടുക്കും. വിപണിയിലേക്കുള്ള സന്ദർശകരുടെ നീക്കം നിലയ്ക്കാതിരിക്കാൻ വഫ്ര റിയൽ എസ്റ്റേറ്റ് കമ്പനി തന്നെയാണ് താത്കാലികമായി മാര്‍ക്കറ്റ് നിയന്ത്രിക്കുക. കുവൈത്ത് മുനിസിപ്പാലിറ്റി ബിഒടി സംവിധാനത്തിന് കീഴിലുള്ള ധനമന്ത്രാലയത്തിന്റെ കരാർ പ്രകാരം മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിന് കീഴില്‍ 10 പദ്ധതികളാണ് ഉള്ളത്. ഇവയുടെ എല്ലാം കരാര്‍ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കാലഹരണപ്പെടും.

ഫ്രൈഡേ മാർക്കറ്റ്, ഖൈറാന് വടക്ക് ചാലറ്റുകൾക്കുള്ള മൂന്ന് സർവീസ് സെന്ററുകൾ, ഖൈറാന് തെക്ക് ചാലറ്റുകൾക്കുള്ള മൂന്ന് സർവീസ് സെന്ററുകൾ, നുവൈസീബ് റോഡിലെ മൂന്ന് റെസ്റ്റ് ഹൗസുകൾ എന്നിവയാണ് മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലുള്ള പത്ത് പദ്ധതികൾ. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തോടെ പുതിയ സംവിധാനത്തിൽ വാഗ്ദാനം ചെയ്യുന്ന പദ്ധതികളിലെ മുനിസിപ്പാലിറ്റിയുടെ പങ്ക് വ്യക്തമാക്കുന്നതിന് മുനിസിപ്പാലിറ്റിയും ധനമന്ത്രാലയവും അടുത്ത തിങ്കളാഴ്ച യോഗം ചേരുമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News