അംബാസഡര്‍ എംബസി ജീവനക്കാരനെ മര്‍ദ്ദിച്ചുവെന്ന വാര്‍ത്ത വ്യാജം; കുവൈറ്റ് വിദേശകാര്യ മന്ത്രാലയം

  • 09/03/2023

കുവൈത്ത് സിറ്റി: വിദേശത്തുള്ള രാജ്യത്തിന്‍റെ ഒരു എംബസിയില്‍ അംബാസഡർ ജീവനക്കാരനെ മർദ്ദിച്ചതായി പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് കുവൈറ്റ്  വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ ക്ലിപ്പിലുള്ള വ്യക്തി എംബസിയില്‍ വാക്കുതര്‍ക്കം മാത്രമാണ് ഉണ്ടായതെന്ന് വ്യക്തമാക്കി. എംബസിയിലെ അംഗങ്ങൾക്കിടയിൽ ചിലപ്പോൾ തെറ്റിദ്ധാരണകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുന്നത് സാധാരണം മാത്രമാണ്. 

അവ കൈകാര്യം ചെയ്യാൻ സംവിധാനങ്ങളുണ്ട്. മന്ത്രാലയത്തിൽ നിലവിലുള്ള ചട്ടങ്ങൾക്ക് അനുസൃതമായാണ് നടപടികൾ കൈക്കൊള്ളുക. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ കുവൈത്തിനെ ദോഷകരമായി ബാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News