കുവൈത്തിൽ ബ്ലോഗർക്ക് 2000 ദിനാർ പിഴ

  • 09/03/2023

കുവൈത്ത് സിറ്റി: രഹസ്യവിവരങ്ങൾ പ്രസിദ്ധീകരിച്ച ബ്ലോഗർക്ക് 2000 കുവൈത്തി ദിനാർ പിഴ ചുമത്തി ക്രിമിനൽ കോടതി. എംപി ഉബൈദ് അൽ വാസ്മിയെ അമേരിക്കയിൽ ചികിത്സിക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങളാണ് ബ്ലോ​ഗർ സാമൂഹ്യ മാധ്യമങ്ങൾ വഴി പുറത്ത് വിട്ടത്.  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്ത മെഡിക്കൽ റിപ്പോർട്ടുകളുടെ ഫോട്ടോകൾ നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു, അതേസമയം നഷ്ടപരിഹാര തുക തീരുമാനിക്കാൻ സിവിൽ കേസ് ബന്ധപ്പെട്ട വകുപ്പിന് റഫർ ചെയ്തുിട്ടുമുണ്ട്. ട്വിറ്ററിൽ രഹസ്യ രേഖകൾ പ്രസിദ്ധീകരിക്കുക, അൽ വാസ്മിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുക, മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ ബ്ലോ​ഗർക്കെതിരെ ചുമത്തിയിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News