കുവൈത്തിൽ ഓൺലൈൻ ഇടപാടുകൾ; ഒ ടി പി നിർബന്ധമാക്കി

  • 10/03/2023

കുവൈത്ത് സിറ്റി: വാല്യൂ സ്റ്റോർ സേവനളിലെ ഓൺലൈൻ ഇടപാടുകൾക്കുള്ള ഏറ്റവും കുറഞ്ഞ പരിധി റദ്ദാക്കാൻ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് ബാങ്കുകൾക്ക് നിർദ്ദേശം നൽകി. വേരിഫിക്കേഷൻ കോഡ് എല്ലാ ഇടപാടുകൾക്കും നിർബന്ധമാക്കാനാണ് നിർദേശം. നൂറ് ഫിൽസിൻ്റെ ഇടപാട് ആയാൽ പോലും ഒ ടി പി ആക്ടിവേറ്റ് ചെയ്യാനാണ് സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടിട്ടുള്ളത്. 

ആപ്ലിക്കേഷനുകളും ഗെയിമുകളും ഇൻ്റർനെറ്റിൽ നിന്ന് വാങ്ങുന്നത്, ഐ ട്യൂൺസ്, ബാലൻസ് കാർഡുകളുടെ പർച്ചേസ് അടക്കം ഈ ഇടപാടുകളിൽ ഉൾപ്പെടുന്നുണ്ട്. നേരത്തെ, കൊവിഡ് മഹാമാരിയുടെ സമയത്ത് റിമോട്ട് പേയ്‌മെന്റ് ഓപ്പറേഷനുകളുടെ (ടിഎപി) പരിധി 10ൽ നിന്ന് 25 ദിനാറായി സെൻട്രൽ ബാങ്ക് ഉയർത്തിയിരുന്നു. ഹാക്കർമാരുടെ ആക്രമണം ഇപ്പോൾ വർധിച്ചതിനാൽ ഉപഭോക്താക്കൾ ഒരു തരത്തിലുമുള്ള ഓൺലൈൻ തട്ടിപ്പുകൾക്കും ഇരയാവാതെയിരിക്കാനാണ് സെൻട്രൽ ബാങ്ക് നടപടികൾ കർശനമാക്കിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News