ആഗോള സമൃദ്ധി സൂചിക; ഗൾഫിൽ മൂന്നാം സ്ഥാനം കുവൈത്തിന്

  • 10/03/2023

കുവൈത്ത് സിറ്റി: ആഗോള സമൃദ്ധി സൂചികയിൽ ആഗോളതലത്തിൽ കുവൈത്ത് അറുപതാം സ്ഥാനത്ത്. 167 രാജ്യങ്ങളുടെ ലെഗാറ്റം ഗ്ലോബൽ പ്രോസ്പരിറ്റി ഇൻഡക്സിലാണ് കുവൈത്ത് നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയത്. 12 വ്യത്യസ്ത മൂല്യനിർണ്ണയ മാനദണ്ഡങ്ങളും 100-ലധികം ഉപ വേരിയബിളുകളും നിരീക്ഷിച്ചാണ് പട്ടിക തയാറാക്കിയത്. ഗൾഫ്, അറബ് രാജ്യങ്ങൾ പരിഗണിക്കുമ്പോൾ കുവൈത്ത് മൂന്നാം സ്ഥാനത്താണ്. 

ആഗോളതലത്തിൽ 44-ാം സ്ഥാനത്തുള്ള യുഎഇയാണ് ഗൾഫിൽ ഒന്നാമത്. ഖത്തർ ഗൾഫിൽ രണ്ടാമത് എത്തി. കുവൈത്തിന് പിന്നാലെയുളളത് ബഹ്റൈൻ, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ്. ഡെൻമാർക്ക്, സ്വീഡൻ, നോർവേ, ഫിൻലാൻഡ്, സ്വിറ്റ്സർലൻഡ്, നെതർലാൻഡ്സ്, ലക്സംബർഗ്, ഐസ്ലാൻഡ്, ജർമ്മനി, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് യഥാക്രമം ആദ്യ പത്ത് സ്ഥാനങ്ങളിൽ എത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News