പ്രവാസി തൊഴിലാളികളുടെ സ്പോൺസർ മാറ്റം; ചർച്ച ചെയ്ത് കുവൈത്ത് ചേംബർ ഓഫ് കൊമേഴ്സ്

  • 10/03/2023


കുവൈത്ത് സിറ്റി: കുവൈത്ത് മാർക്കറ്റിനുള്ളിൽ പ്രവാസി തൊഴിലാളികളുടെ ട്രാൻസ്ഫർ സുഗമമാക്കുന്ന വിഷയം കുവൈത്ത് ചേംബർ ഓഫ് കൊമേഴ്സ് ചർച്ച ചെയ്തു. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ), ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് എംപ്ലോയേഴ്‌സ് (ഐഒഇ) എന്നിവയുടെ പങ്കാളികളും ചർച്ചയിൽ പങ്കെടുത്തു. പ്രാദേശിക വിപണിയിൽ പ്രവാസികളുടെ ട്രാൻസ്ഫറിന് രണ്ട് വശങ്ങളുണ്ടെന്ന് ചേംബർ വ്യക്തമാക്കി. വിദേശത്ത് നിന്ന് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്ത് തൊഴിലാളികളുടെ ട്രാൻസ്ഫർ സുഗമമാക്കുന്നതും തൊഴിലുടമകൾ തമ്മിലുള്ള സ്വാതന്ത്ര്യം വർദ്ധിപ്പിക്കുന്നതുമാണത്.

കുവൈത്തിലെ പ്രവാസി തൊഴിലാളികൾക്കുള്ള സാമൂഹിക സംരക്ഷണവും യോഗം ചർച്ച ചെയ്തു. 2010 ലെ നിയമ നമ്പർ ആറ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. മിനിമം വേതനം നിശ്ചയിക്കുകയും  സേവനം അവസാനിപ്പിക്കുന്നതിന് മുമ്പ് തൊഴിലാളിക്ക് മൂന്ന് മാസത്തെ കാലാവധി നൽകുകയും ചെയ്യുന്ന വ്യവസ്ഥകളാണ് ഇതിൽ ഉൾപ്പെടുന്നത്. സേവനാനന്തര ഗ്രാറ്റുവിറ്റിയെക്കുറിച്ചും മാൻപവർ അതോറിറ്റി നിർദേശിച്ച തീയതികളിൽ തൊഴിലാളികൾക്ക് ശമ്പളം കൈമാറുന്നതിനുള്ള താൽപ്പര്യത്തെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News