ജലീബ് അല്‍ ഷുവൈക്കിലെ വെയര്‍ഹൗസില്‍ റെയ്ഡ്; സബ്‌സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി

  • 10/03/2023


കുവൈത്ത് സിറ്റി: ജലീബ് അല്‍ ഷുവൈക്ക് പ്രദേശത്തെ ഒരു വീട്ടിലെ വെയര്‍ ഹൗസില്‍ പരിശോധന നടത്തി അധികൃതര്‍. ക്യാപിറ്റല്‍ എമര്‍ജൻസി ടീം മേധാവി ഹമീദ് അൽ ദാഫിരിയുടെയും വാണിജ്യ മന്ത്രാലയത്തിലെ നിരവധി ഇൻസ്‌പെക്ടർമാരുടെയും മേൽനോട്ടത്തിൽ ഇലക്‌ട്രിസിറ്റി എമർജൻസി ഡിപ്പാർട്ട്‌മെന്റ്, റെസിഡൻസ് ആൻഡ് മാൻപവർ അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന നടന്നത്. സബ്‌സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ പ്രത്യേകിച്ച്, അരി, പഞ്ചസാര, പാൽ എന്നിവ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഫുഡ് കമ്പനികളുടെ ബാഗുകളിൽ പാക്ക് ചെയ്ത് ഉപഭോക്താക്കൾക്ക് വിൽക്കുന്ന നിലയിലാണ് ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തത്. സബ്‌സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ അനധികൃതമായി വിൽക്കുക എന്ന ലക്ഷ്യത്തോടെ വൻതോതിൽ ശേഖരിച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നതെന്ന് അൽ ദാഫിരി പറഞ്ഞു. ഈ വെയര്‍ഹൗസ് ബംഗ്ലാദേശികളായ 11 അംഗ സംഘമാണ് നടത്തിയിരുന്നത്. നിയമലംഘകരെ അറസ്റ്റ് ചെയ്തുവെന്നും ഇവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക്ക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തുവെന്നും അല്‍ ദാഫിരി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News