ജലീബ് അൽ ഷുവൈക്ക് മേഖലയിൽ മിന്നൽ പരിശോധന; വൈദ്യുതി, ജല മോഷണം കണ്ടെത്തി

  • 11/03/2023



കുവൈത്ത് സിറ്റി: വൈദ്യുതി-ജല മന്ത്രാലയത്തിന്റെ ജുഡീഷ്യൽ പോലീസ് സംഘം ജലീബ് അൽ ഷുവൈക്ക് മേഖലയിൽ മിന്നൽ പരിശോധന നടത്തി. വെള്ളവും വൈദ്യുതി മോഷണവും സംബന്ധിച്ച രണ്ട് കേസുകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.  നിയമലംഘകരുടെ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കപ്പെട്ടു. അറസ്റ്റ് റിപ്പോർട്ടുകൾ നൽകിയിട്ടുണ്ടെന്നും സംഘം വ്യക്തമാക്കി. 

ബന്ധപ്പെട്ട സർക്കാർ ഏജൻസികളിലെ യോഗ്യതയുള്ള അതോറിറ്റികളുമായി ഏകോപിപ്പിച്ചാണ് ക്യാമ്പയിൻ നടത്തിയത്. മന്ത്രാലയത്തിന്റെ അറിവില്ലാതെ വൈദ്യുതിയുടെയും വെള്ളത്തിൻ്റെയും വിപുലീകരിച്ചത് അടക്കമുള്ള നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമലംഘനങ്ങൾ ഇല്ലാതാക്കാൻ ടീം പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അധികൃതർ വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News