കുവൈത്തിൽ കരിഞ്ചന്തകളിലെ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന; പ്രതിസന്ധി പരിഹരിക്കാൻ സംയുക്ത കമ്മിറ്റി

  • 11/03/2023

കുവൈത്ത് സിറ്റി: കരിഞ്ചന്തത്തിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കപ്പെടുന്ന പ്രശ്നം പരിഹരിക്കാൻ സംയുക്ത കമ്മിറ്റി. മാൻപവർ അതോറിറ്റി,  റെസിസൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ, വാണിജ്യ മന്ത്രാലയം എന്നീ വിഭാഗങ്ങൾ ചേർന്നിട്ടുള്ളതാണ് കമ്മിറ്റി. അൽ ഫിർദൗസ്, അൽ റാഖി മേഖലകളിലെ നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന ചില തെരുവ് കച്ചവടക്കാരെ രണ്ട് ദിവസത്തിനിടെ കണ്ടെത്തിയിരുന്നു. 

കമ്മിറ്റിയുടെ പരിശോധന സംഘം ബംഗ്ലാദേശ്, സിറിയൻ പൗരന്മാരായ പ്രവാസി വിൽപ്പനക്കാരെ ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർ അന്വേഷണത്തിൽ അവർ ഒരു സിറിയൻ പ്രവാസിയിൽ നിന്ന് സാധനങ്ങൾ വാങ്ങുകയായിരുന്നുവെന്ന് വ്യക്തമായി. ഇത്തരത്തിൽ നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന ഒരു ശൃംഘല തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സപ്ലൈ സെൻ്ററുകളിലും  സഹകരണ സംഘങ്ങളിലും അതിൻ്റെ ശാഖകളിലും പരിശോധന സംഘങ്ങളെ നിയോഗിച്ച് ഈ ശൃംഘല തകർക്കുന്നതിനുള്ള പ്രവർത്തനം വ്യാപി‌പ്പിക്കുമെന്ന് കമ്മിറ്റി വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News