കുവൈത്തിൽ 450,000 പേർ ഇറിറ്റബിൾ ബവൽ സിൻഡ്രോം അനുഭവിക്കുന്നുവെന്ന് കണക്കുകൾ

  • 11/03/2023


കുവൈത്ത് സിറ്റി: കുവൈത്ത് ജനസംഖ്യയുടെ 10 ശതമാനത്തോളം ആളുകൾ ഇറിറ്റബിൾ ബവൽ സിൻഡ്രോം അനുഭവിക്കുന്നവരാണെന്ന് ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. വഫാ അൽ ഹഷാഷ്. രാജ്യത്ത് ഏകദേശം 450,000 പേർക്കാണ് ഈ രോഗം ബാധിച്ചിട്ടുള്ളത്. ഇറിറ്റബിൾ ബവൽ സിൻഡ്രോം ഉള്ള 65 ശതമാനം രോഗികൾക്കും സിബോയും ഉണ്ട്. ചെറുകുടലിൽ ബാക്ടീരിയയുടെ വളർച്ച എന്നാണ് ഇത് അർത്ഥമാക്കുന്നത്.

പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് ഇറിറ്റബിൾ ബവൽ സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്നും അൽ ഹഷാഷ് പറഞ്ഞു. വിട്ടുമാറാത്ത അവസ്ഥയുള്ളതാണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം. ഇത് സാംക്രമികേതര രോഗമാണ്. വയറുവേദന, വയറിളക്കം, മാറിമാറി വരുന്ന മലബന്ധം ഒക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. ഇത് സിബോ രോഗത്തിന്റെ ലക്ഷണങ്ങളോട് വളരെ സാമ്യമുള്ളതാണെന്നും  ഡോ. വഫാ അൽ ഹഷാഷ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News