ഭീഷണി ഉയർത്തി കുവൈത്തിലെ തെരുവ് നായകൾ; പ്രതിസന്ധിക്ക് പരിഹാരമില്ല

  • 12/03/2023

കുവൈത്ത് സിറ്റി: രാജ്യത്തെ തെരുവ് നായ ശല്യം സഹനീയമായ തലത്തിലെത്തി. റെസിഡൻഷ്യൽ പ്ലോട്ടുകളിലും വാണിജ്യ, നിക്ഷേപ മേഖലകളിലും തെരുവ് നായകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. പൗരന്മാരെയും താമസക്കാരെയും ആക്രമിക്കുന്ന സംഭവങ്ങളും തുടർക്കഥയായിട്ടുണ്ട്. കുട്ടികളെയടക്കം നായകൾ ആക്രമിക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് വലിയ ആശങ്കയാണ് പൊതുസമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. 

കാർഷിക മേഖലകളുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ നായകളെയും മറ്റ് അലഞ്ഞുതിരിയുന്ന മൃഗങ്ങളെയും നേരിടാൻ മൃഗസംരക്ഷണ വകുപ്പുമായി അഫിലിയേറ്റ് ചെയ്‌ത പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് അറിയിച്ചു. തെരുവ് നായകളുടെ സാന്നിധ്യം സംബന്ധിച്ച റിപ്പോർട്ടുകളും പരാതികളും കൈകാര്യം ചെയ്യാൻ പ്രത്യേക സംവിധാനമുണ്ട്. എന്നാൽ എണ്ണത്തിലെ വർധനവും വ്യാപനവും കുറയ്ക്കുന്നതിനായി മാർ​ഗങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും അധികൃത‍ർ വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News