കുവൈത്തിലൂടെ കടന്ന് പോകുന്നത് 400ലധികം വ്യത്യസ്ത ദേശാടന പക്ഷികൾ

  • 12/03/2023

കുവൈത്ത് സിറ്റി: ദേശാടന പക്ഷികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ യാർമൂക്ക് ബേർഡ്സ് എന്ന പേരിൽ കുവൈറ്റ് സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് ദി എൻവയോൺമെന്റ് പരിസ്ഥിതി ഉത്സവം സംഘടിപ്പിച്ചു. ബേർഡ് മോണിറ്ററിംഗ് ആൻഡ് പ്രൊട്ടക്ഷൻ ടീമിന്റെയും സൊസൈറ്റിയുടെ ഫ്രണ്ട്സ് ഓഫ് എൻവയോൺമെന്റ് ടീമിന്റെയും പങ്കാളിത്തത്തോടെയാണ് ഉത്സവം നടത്തിയത്. 

പാരിസ്ഥിതിക അവബോധം വളർത്തുന്നതിനും സമൂഹത്തിൽ, പ്രത്യേകിച്ച് കുവൈത്തി യുവാക്കൾക്കിടയിൽ അറിവ് പകരാനും അവസരമൊരുക്കുന്നതിനാണ് ഈ പ്രവർത്തനമെന്ന് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. വെജ്ദാൻ അൽ ഒഖാബ് പറഞ്ഞു. പാരിസ്ഥിതിക അവബോധം സമൂഹത്തിൽ വളർത്തുന്നതിനായാണ് മേഖലയിലെ യാർമൂക്ക് ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. കുവൈത്തിലൂടെ കടന്ന് പോകുന്ന 400-ലധികം ഇനങ്ങളുള്ള ദേശാടന പക്ഷികളുടെ തരം തിരിച്ചറിയുക എന്നതായിരുന്നു ഇവന്റിന്റെ പ്രത്യേകതയെന്നും അൽ ഒഖാബ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News