കുവൈത്തിൽ ഫാർമസി നടത്തിയ ​ഗാർഹിക തൊഴിലാളി അറസ്റ്റിൽ

  • 12/03/2023

കുവൈത്ത് സിറ്റി:  ഫർവാനിയയിൽ മെഡിക്കൽ സ്ഥാപനം നടത്തിയതിന് ​ഗാർഹിക തൊഴിലാളി അറസ്റ്റിൽ. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മാൻപവർ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സംയുക്ത ത്രികക്ഷി സമിതി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ ഡ്രഗ്‌സ് ഇൻസ്പെക്‌ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ തൊഴിൽ സംരക്ഷണ മേഖലയിലെ പരിശോധനാ വിഭാഗം നടത്തിയ പരിശോധനയിൽ ​ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ അഞ്ച് പേരെയാ് തൊഴിൽ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്തത്. 

ലൈസൻസില്ലാതെ സൂക്ഷിച്ചിരുന്ന മരുന്ന് പിടിച്ചെടുക്കാനും സാധിച്ചിട്ടുണ്ട്. റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷന്റെ സഹകരണത്തോടെ ജലീബ് അൽ ഷുവൈക്ക് പ്രദേശത്ത് ലൈസൻസില്ലാത്ത നാല് കടകൾ റെയ്ഡ് ചെയ്തതായി അതോറിറ്റി അറിയിച്ചു. ഒരു തയ്യൽക്കട, രണ്ട് റെസ്റ്റോറന്റുകൾ, ബാർബർ ഷോപ്പ് എന്നിവയാണ് ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. നിയമ നടപടികൾക്കായി ഉടമകളെ ആഭ്യന്തര മന്ത്രാലയത്തിന് റഫർ ചെയ്യുകയും ചെയ്തുവെന്നും അതോറിറ്റി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News