10 വർഷത്തിനിടെ കുവൈത്തിൽ ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി

  • 12/03/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ 10 വർഷത്തിനിടയിൽ (2013 മുതൽ 2022 വരെ) രാജ്യത്തിനകത്തും പുറത്തുമുള്ള പൗരന്മാരും താമസക്കാരുമായി ചെലവഴിച്ചത് 103.5 ബില്യൺ ദിനാർ എന്ന് കണക്കുകള്‍. പിഒഎസ് ഇടപാടുകളുടെ ആകെ മൂല്യം ഏകദേശം  103.5 ബില്യണ്‍ ദിനാറില്‍ എത്തിയത്. സംയുക്ത വാർഷിക വളർച്ചാ നിരക്ക് 9.5 ശതമാനമാണ്. കുവൈത്തിലെയും വിദേശത്തെയും വെബ്‌സൈറ്റുകൾ വഴിയുള്ള ഇടപാടുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഡാറ്റ. ഈ കണക്കുകൾ കുവൈത്തിലെ ഉപഭോക്തൃ മേഖലയുടെ, പ്രത്യേകിച്ച് ചില്ലറ വ്യാപാരത്തിന്റെ ശക്തിയാണ് വ്യക്തമാക്കുന്നത്. 

കഴിഞ്ഞ 10 സാമ്പത്തിക വർഷങ്ങളിൽ (2012/2011 - 2021/2020) കുവൈത്തിന്‍റെ ബജറ്റില്‍ നിന്ന് പൊതുമേഖലാ ജീവനക്കാര്‍ക്കുള്ള ശമ്പളം ഇരട്ടിയായി. 2011/2012 സാമ്പത്തിക വർഷത്തിലെ 4.1 ബില്യൺ ദിനാറിൽ നിന്ന് എട്ട് ബില്യൺ ദിനാർ എന്ന നിലയിലേക്കാണ് എത്തിയിട്ടുള്ളത്. 2021/2022 സാമ്പത്തിക വർഷവും സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളവും വർധിച്ചു. കാരണം കുവൈറ്റിലെ ഉപഭോക്തൃ ചെലവുകളുടെ പ്രധാന ലിവർ ശമ്പളമാണെന്നാണ് കണക്കാക്കപ്പെടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News