45,000 വിശ്വാസികൾക്ക് സൗകര്യമൊരുക്കി കുവൈത്തിലെ ഗ്രാൻഡ് മോസ്ക്ക്

  • 13/03/2023



കുവൈത്ത് സിറ്റി: അറ്റക്കുറ്റപണികള്‍ക്ക് ശേഷം വിശ്വാസികളെ സ്വീകരിക്കുന്നതിന് ഒരുങ്ങി മസ്ജിദ് അൽ കബീർ. വിശുദ്ധ റമദാൻ മാസത്തിലെ  രാത്രികളിലുടനീളം ഗ്രാൻഡ് മസ്ജിദിൽ വിശ്വാസികൾക്ക് ഖിയാം പ്രാർത്ഥനകൾക്ക് (രാത്രി നമസ്കാരം) എത്താമെന്ന്   സ്റ്റേറ്റ് ഗ്രാൻഡ് മോസ്‌ക് അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ അലി ഷദ്ദാദ് അറിയിച്ചു. അറ്റകുറ്റപ്പണികൾ കാരണം മൂന്ന് വർഷമായി ഈ സൗകര്യം ഉണ്ടായിരുന്നില്ല. മസ്ജിദിൽ എല്ലാ സൗകര്യങ്ങളും ഒരുക്കി കഴിഞ്ഞു. അറ്റകുറ്റപ്പണികൾ പൂർത്തിയായി. 

ഏകദേശം 45,000 വിശ്വാസികൾക്ക് പള്ളിയിൽ പ്രാർത്ഥിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട്. 21 സർക്കാർ ഏജൻസികൾ വിശ്വാസികളുടെ പ്രവേശനവും പുറത്തേക്ക് പോകാനും ഉള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് സഹായിക്കാൻ ഉണ്ടായിരിക്കുമെന്നും അലി ഷദ്ദാദ് അറിയിച്ചു. ഖിയാം പ്രാർത്ഥനയുടെ ചുമതല ഒമ്പത് പേർക്കാണ്. ഈ വർഷം ഏഴ് കുവൈത്തി റിസൈറ്റേഴ്സിനെയാണ് നിയമിച്ചിട്ടുള്ളത്. പ്രാർത്ഥനയുടെ ടെലിവിഷൻ സംപ്രേക്ഷണത്തിനായി ഒരു ടീം രൂപീകരിച്ചു. തറാവീഹ് പ്രാർത്ഥനകൾ ഗ്രാൻഡ് മോസ്‌കിന്റെ പരിസരത്ത് നടക്കുമെന്നും ഏകദേശം 8,000 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News