കുവൈത്തിൽ മാലിന്യം മോഷ്ടിക്കുകയും കരിഞ്ചന്തയില്‍ വില്‍ക്കുകയും ചെയ്തവര്‍ പിടിയില്‍

  • 13/03/2023

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റി ശേഖരിക്കുന്ന മാലിന്യം മോഷ്ടിക്കുകയും തരംതിരിക്കുകയും പിന്നീട് വിൽക്കുകയും ചെയ്യുന്ന കരിഞ്ചന്ത ഇടപാടുകാർക്ക് വൻ തിരിച്ചടി. ഡയറക്ടർ ജനറൽ എൻജിനീയര്‍ അഹമ്മദ് അൽ മൻഫൂഹി നിർദേശപ്രകാരമാണ് കടുത്ത നടപടികള്‍. ഈ നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന വൻ ശൃംഖലയിലുള്‍പ്പെടുന്നവരെ പിടികൂടാൻ മുനിസിപ്പാലിറ്റിക്ക് സാധിച്ചു. ഏഷ്യൻ പ്രവാസികളുടെ നേതൃത്വത്തിലാണ് മാലിന്യം മോഷ്ടിക്കുകയും വില്‍ക്കുകയും ചെയ്തിരുന്നതെന്നാണ് കണ്ടെത്തല്‍. 

എന്നാൽ യഥാർത്ഥത്തിൽ ഗവർണറേറ്റ് ബ്രാഞ്ചുകളിലൊന്നിൽ ജോലി ചെയ്യുന്ന ഒരു കുവൈത്തി പൗരനാാണ് ഇതിന് പിന്നിലുള്ളത്. മാസങ്ങൾ നീണ്ട നിരീക്ഷണത്തിന് ശേഷമാണ് നടപടി വന്നത്. മുനിസിപ്പാലിറ്റി ഇൻസ്പെക്ടർമാർ നടത്തിയ ഇടപെടലിലാണ് നിയമലംഘകര്‍ അറസ്റ്റിലായത്. ഇവരുടെ ഫോണുകള്‍ പരിശോധിച്ചപ്പോള്‍  മുനിസിപ്പാലിറ്റി ജീവനക്കാരനുമായുള്ള ബന്ധവും കണ്ടെത്താനായി. അറസ്റ്റിലായ തൊഴിലാളികൾ പ്രതിമാസം ലഭിച്ച തുകയും നേതൃത്വം നല്‍കിയവരുടെ പേരുകളും വെളിപ്പെടുത്തുകയായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News