കുവൈത്തിൽ അൽ സരയത്ത് മാര്‍ച്ച് പകുതിയോടെ ആരംഭിക്കും

  • 13/03/2023

കുവൈത്ത് സിറ്റി: അൽ സരയത്ത് സീസൺ മാര്‍ച്ച് പകുതിയോടെ ആരംഭിക്കുമെന്ന് കുവൈത്ത് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ തലവനും കാലാവസ്ഥ വിദഗ്ധനുമായ അദെൽ അൽ സദൂൻ അറിയിച്ചു. മുൻകാലങ്ങളിൽ ഈ സമയത്ത് മണൽക്കാറ്റും ദ്രുത മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്. സരയത്ത് കാലഘട്ടം മെയ് 15 വരെ നീണ്ടുനിൽക്കുമെന്ന് സൂചിപ്പിക്കുന്നു, ഈ തീയതിക്ക് ശേഷം രാജ്യത്ത് മഴക്കാലം അവസാനിക്കും. ചില സന്ദർഭങ്ങളിൽ ജൂൺ ആരംഭം വരെ മഴ തുടരും . മഴ കൂടുതൽ സമയം നീണ്ടുനില്‍ക്കില്ല. ചിലപ്പോൾ കാൽ മണിക്കൂർ മുതൽ അര മണിക്കൂർ വരെ മാത്രമാണ് നീളുകയെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News