റമദാൻ മാസത്തിൽ ഓഫീസുകളുടെ പ്രവർത്തിസമയം പ്രഖ്യാപിച്ച് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ

  • 13/03/2023

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ സർക്കാർ ഏജൻസികൾക്ക് സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) ഫ്ലെക്സിബിൾ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. റമദാൻ സമയങ്ങളിൽ പ്രവൃത്തി സമയം നാലര മണിക്കൂർ നീണ്ടുനിൽക്കുന്നതാണ്. ഓരോ വകുപ്പിനും രാവിലെ 9:45 മുതൽ 2:15 വരെ അല്ലെങ്കിൽ 10:15 മുതൽ 2:45 വരെ അല്ലെങ്കിൽ 10:45 മുതൽ 3:15 വരെ എന്നിങ്ങനെ ജോലി സമയം തെരഞ്ഞെടുക്കാം. ഓരോ സർക്കാർ ഏജൻസിക്കും ജോലിയുടെ സാഹചര്യങ്ങളും സ്വഭാവവും അനുസരിച്ച് മുകളിലുള്ള സ്ലോട്ടുകളിൽ നിന്ന് ഔദ്യോഗിക പ്രവൃത്തി സമയം തിരഞ്ഞെടുക്കാമെന്ന് സിഎസ്‌സി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News