കുവൈറ്റിൽ നിന്നും അവധിക്കായി നാട്ടിൽ പോയ മലയാളി നേഴ്സ് വാഹനാപകടത്തിൽ മരണപ്പെട്ടു.

  • 13/03/2023


കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിന്നും അവധിക്കായി നാട്ടിൽ പോയ മലയാളി നേഴ്സ് ചങ്ങനാശ്ശേരിയിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിൽ അന്തരിച്ചു. കുവൈറ്റ്‌ ജാബർ ആശുപത്രിയിലെ നേഴ്സ് ആയിരുന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനി ജസ്റ്റി റോസ് ആന്റണി (40)ആണ് ചങ്ങനാശേരി ഇല്ലപ്പടിയിൽ നടന്ന വാഹനാപകടത്തിൽ നിര്യാതയായത്. ചങ്ങനാശ്ശേരി വാഴൂർ റോഡിൽ പൂവത്തുംമൂടിനു സമീപം കാറും, ഓട്ടോറിക്ഷയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം ആണ് മരണ കാരണം. ഭർത്താവ് ജസ്വിൻ മക്കൾ ജോവാൻ,ജോൺ ഉൾപ്പെടെ 5 പേർക്കും അപകടത്തിൽ പരിക്കേറ്റു.

തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ചങ്ങനാശേരി വാഴൂർ റോഡിൽ പോത്തുമൂട്ടിൽ കാറും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന കിടങ്ങറ സ്വദേശി ജെറിൻ, ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന അഞ്ജലി സുശീലൻ, ഓട്ടോ ഡ്രൈവർ രാജേഷ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. തെങ്ങണാ ഭാഗത്തുനിന്ന് നിന്നും വന്ന ബൈക്കും ഓട്ടോറിക്ഷയും മാമൂട് ഭാഗത്തുനിന്ന് വന്ന കാറും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News