തുർക്കിക്കും സിറിയക്കും സഹായഹസ്തം തുടരുന്നു ; നാല് മില്യൺ കുവൈറ്റ് ദിനാർ ശേഖരിച്ചു

  • 13/03/2023

കുവൈത്ത് സിറ്റി: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്കുള്ള സംഭാവന ക്യാമ്പയിനിൽ ഇതുവരെ നാല് മില്യൺ ദിനാർ ശേഖരിച്ചതായി സാമൂഹ്യകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഓട്ടോമേഷൻ സംവിധാനത്തിലൂടെ സംഭാവനകൾ ശേഖരിക്കാൻ കുവൈത്തി ചാരിറ്റികൾക്ക് ലൈസൻസ് അനുവദിച്ചിരുന്നു. തുർക്കിയിലെയും സിറിയയിലെയും സഹോദരങ്ങൾക്ക് ആശ്വാസവും പിന്തുണയും നൽകുന്നതിനായി പ്രതിസന്ധിയുടെ ഈ കാലത്ത് തുടക്കം മുതൽ മന്ത്രാലയം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ ദുരന്തത്തിൽ അകപ്പെട്ടവർക്ക് സഹായമെത്തിക്കാൻ കുവൈത്ത് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന നിരന്തര ശ്രമങ്ങൾ പൂർത്തീകരിക്കുന്നതിനാണ് ക്യാമ്പയിനുള്ള ലൈസൻസ് വിപുലീകരിച്ചതെന്ന് അധികൃതർ പ്രസ്താവനയിൽ അരിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News