കുവൈത്തിൽ പ്രവാസികളുടെ എണ്ണം കാൽലക്ഷം കുറയ്ക്കുക ലക്ഷ്യം

  • 13/03/2023

കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റുകളുടെ അവലോകനം നടത്തി ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസി അഫയേഴ്സ് വിഭാ​ഗവും മാൻപവർ അതോറിറ്റിയും. അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ പ്രവാസികളുടെ എണ്ണം കാൽലക്ഷം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇഖാമ ലംഘിക്കുന്നവരുടെ എണ്ണം 100,000 കവിഞ്ഞ സാഹചര്യമാണ് ഉള്ളത്. അവരെ നിയന്ത്രിക്കാൻ കർശന സുരക്ഷാ നടപടികൾ ആവശ്യമാണെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.

ജലീബ് അൽ ഷുവൈക്ക് പോലെ നിയമലംഘകർ കൂടുതലുള്ളതും രാജ്യത്തിന് ഭീഷണിയുയർത്തുന്നതുമായ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കാനാണ് നിർദേശം. അതേസമയം, വർക്ക് പെർമിറ്റ് ഫീസ് വർധിപ്പിക്കാൻ ഡെമോഗ്രാഫിക് കമ്മിറ്റി നേരത്തെ ശുപാർശ ചെയ്തിരുന്നു. ഓരോ തൊഴിൽ മേഖലയ്ക്കും പ്രത്യേക സംഖ്യകൾ നിശ്ചയിക്കുകയും ഓരോ തൊഴിലാളിക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുകയും ചെയ്യും. ചില പ്രത്യേക സ്പെഷ്യലൈസേഷനുകൾ ഒഴികെയുള്ള വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് അഞ്ച് വർഷത്തേക്ക് മാത്രം നിർത്തുക അടക്കമുള്ള നിർദേശങ്ങളുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News