കുവൈറ്റ് പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന് നിയന്ത്രണങ്ങൾ വരുന്നു; പഴയ വാഹനങ്ങൾ നിരത്തിൽനിന്നൊഴിവാക്കാൻ തീരുമാനം

  • 14/03/2023

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം പുതിയ നിയന്ത്രണങ്ങൾ കൊണ്ട് വരുന്നു. പുതിയ സർക്കാർ രൂപീകരണത്തിന് ശേഷം ഇത് അനുമതിക്കായി ആഭ്യന്തര മന്ത്രിക്ക് സമർപ്പിക്കും. ഡ്രൈവിം​ഗ് ലൈസൻസിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വർധിപ്പിക്കണമെന്നതാണ് പുതിയ വ്യവസ്ഥകൾ. ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ചില തൊഴിലുകൾക്ക് ഏർപ്പെടുന്നവരെ മാത്രമേ അനുവദിക്കൂ. 

നിരത്തിലെ ​ഗതാ​ഗതക്കുരുക്ക് കുറയ്ക്കുന്ന എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വാഹനങ്ങളുടെ സാങ്കേതിക പരിശോധനയുമായി ബന്ധപ്പെട്ട മറ്റ് തീരുമാനങ്ങളും ട്രാഫിക് വിഭാഗം പുറപ്പെടുവിക്കും. ഇത് 15 വർഷത്തിലധികം പഴക്കമുള്ള 20,000 വാഹനങ്ങളുടെ രജിസ്ട്രേഷൻ തടയും. ഈ വാഹനങ്ങൾ എങ്ങനെയാണ് സാങ്കേതിക പരിശോധന അനുമതി നേടുന്നത് എന്നതിൽ ട്രാഫിക് വിഭാഗം നിരവധി പഴുതുകൾ കണ്ടെത്തിയിട്ടുണ്ട്. ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തുന്ന വാഹന പരിശോധനയിൽ പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ പങ്കാളിത്തം ഉണ്ടാകും. സമഗ്രമായ രീതിയിൽ നിർദേശം നടപ്പിലായാൽ അത്തരം വാഹനങ്ങളുടെ ഉപയോഗം പൂർണമായി നീക്കം ചെയ്യാൻ കഴിയും. ഇൻഷുറൻസ് അനുവദിക്കില്ലെന്നും കനത്ത ട്രാഫിക് പിഴകൾ ചുമത്തുമെന്നും വൃത്തങ്ങൾ വിശദീകരിച്ചുവെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News