കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി

  • 14/03/2023

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കുന്ദമംഗലം മണ്ഡലം മെമ്പർ മുഹമ്മദ് കുട്ടി പിലാശ്ശേരി ( ഫൈസൽ )  ജഹ്‌റ ഹോസ്പിറ്റലിൽ നിര്യാതനായി. അസുഖബാധയെ തുടർന്ന് ഏറെ നാളായി ജഹ്‌റ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന-ജില്ലാ- മണ്ഡലം കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തിൽ നടന്ന് വരുന്നു. പിതാവ്: പരേതനായ അബ്ദുള്ളക്കുട്ടി കുണ്ടത്തിൽ; മാതാവ്: മറിയ കുണ്ടത്തിൽ; ഭാര്യ: ഫൗസിയ; മക്കൾ: ഫാത്തിമ ഫിദ, മുഹമ്മദ്‌ തസ്‌നീം, മുഹമ്മദ്‌ യാസീൻ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News