അമേരിക്കയിലെ സിലിക്കൺ വാലി ബാങ്കുമായി ബന്ധമില്ലെന്ന് കുവൈത്തിലെ എട്ട് ബാങ്കുകൾ

  • 14/03/2023

കുവൈത്ത് സിറ്റി: രണ്ട് ബാങ്കുകളുടെ പെട്ടെന്നുള്ളതും അതിശയിപ്പിക്കുന്നതുമായ തകർച്ചയുടെ സാഹചര്യത്തിലും രാജ്യത്തിന്റെ സാമ്പത്തിക സംവിധാനങ്ങൾ മികച്ചതാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. പക്ഷേ, ഈ തകർച്ച ഏഷ്യൻ, യൂറോപ്യൻ വിപണികളെ ബാധിച്ചു. കുവൈറ്റ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള എട്ട് കുവൈത്തി ബാങ്കുകൾ, യുഎസ് അധികൃതർ അടച്ച സിലിക്കൺ വാലി ബാങ്കുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് തിങ്കളാഴ്ച സ്ഥിരീകരിച്ചു.

വാർബ, ബൗബിയാൻ, കുവൈത്ത് ഇന്റർനാഷണൽ (കെഐബി), അഹ്‌ലി യുണൈറ്റഡ്, അൽ ഖലീജ്, അൽ തിജാരി, അൽ അഹ്‌ലി, ബർഗാൻ എന്നീ ബാങ്കുകൾ സിലിക്കൺ വാലി ബാങ്കുമായി നേരിട്ടോ അല്ലാതെയോ ഉള്ള എക്സ്പോഷറുകളൊന്നും ഇല്ലെന്ന് ബൗർസ കുവൈത്ത് വെബ്സൈറ്റിലൂടെ അറിയിച്ചു. സിലിക്കൺ വാലി ബാങ്കുമായുള്ള ബന്ധം വളരെ കുറവാണെന്നും ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കില്ലെന്നും നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News