കുവൈത്തിൽ സീസണൽ ഇൻഫ്ലുവൻസ കേസുകൾ വർധിച്ചു

  • 14/03/2023

കുവൈത്ത് സിറ്റി: സീസണൽ ഇൻഫ്ലുവൻസ അണുബാധയെത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും എത്തുന്നവരുടെ എണ്ണം വർധിച്ചു. രാജ്യത്തിന്റെ ആരോ​ഗ്യ അവസ്ഥ മെച്ചപ്പെട്ട അവസ്ഥയിൽ തന്നെയാണ്. ഭൂരിഭാ​ഗം രോ​ഗികളുടെയും ലക്ഷണങ്ങൾ ​ഗുരുതരമല്ല. അതുകൊണ്ട് ആശങ്കയുടെ ആഴവശ്യമില്ലെന്നും ആരോ​ഗ്യ വിഭാ​ഗം പറഞ്ഞു. കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകളുടെ ഫലമായാണ് സീസണൽ ഇൻഫ്ലുവൻസ അണുബാധയുടെ തോത് വർധിക്കുന്നത്. കൊവിഡ് 19ന് സമാനമായ രോഗലക്ഷണങ്ങൾ കാരണം നൂറുകണക്കിന് പൗരന്മാരും താമസക്കാരുമാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും എത്തിയത്. എന്നാൽ, രാജ്യത്ത് കൊവി‍ഡ് കേസുകൾ വളരെ കുറവാണെന്ന് ആരോ​ഗ്യ വിഭാ​ഗം വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News