ഹവല്ലിയിൽ നവജാത ശിശുവിനെ മരത്തിനടിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.

  • 14/03/2023

കുവൈറ്റ് സിറ്റി : കുവൈത്തിലെ ഇന്നലത്തെ കാറ്റിലും മഴയിലും മരത്തിനടിയിൽ അതിജീവിച്ച് നവജാത ശിശു. കുഞ്ഞിന്റെ കരച്ചിൽ കേട്ട ഒരാൾ പോലീസിൽ ഫോൺ വിളിച്ചതിനെ തുടർന്ന് ഹവല്ലി സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി, നല്ല ആരോഗ്യത്തോടെ കണ്ടെത്തിയ കുഞ്ഞിനെ ഉടൻതന്നെ ചികിത്സയ്ക്കായി മുബാറക് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. പൊതു സ്ഥലത്ത് കുഞ്ഞിനെ ഉപേക്ഷിച്ച ആളെ കണ്ടെത്താൻ CCTV ദൃശ്യങ്ങൾ പരിശോധിച്ചുവരുകായാണ് , മാതാപിതാക്കളെ കണ്ടെത്താനുള്ള അന്യോഷണവും ആരംഭിച്ചു.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News