വിദ്യാഭ്യാസ പരിഷ്കരണത്തിനായി അടിയന്തിര പദ്ധതി ആവശ്യമെന്ന് വിദഗ്ധര്‍; കുവൈത്ത് ഗൾഫിൽ പിന്നിൽ

  • 14/03/2023

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ പരിഷ്കരണത്തിനായി അടിയന്തിര പദ്ധതി വികസിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്ന് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ. പാഠ്യപദ്ധതി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിദഗ്ധര്‍  വിരൽ ചൂണ്ടുന്നത്.  ആധുനിക അധ്യാപന രീതികൾ വികസിപ്പിച്ച് കൊണ്ട് സമൂല മാറ്റം ആവശ്യമാണെന്ന് അവര്‍ നിര്‍ദേശിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന് അഞ്ച് വർഷത്തിനിടെയുള്ള ബജറ്റിൽ നിന്ന് 13.6 ബില്യൺ ദിനാറാണ് ലഭിച്ചത്. 

അതേസമയം വരുമാനം വളരെ ദുര്‍ബലമാണ്. കുവൈത്തിലെ വിദ്യാഭ്യാസ നിലവാരം ഗൾഫിലും ആഗോളതലത്തിലും താഴ്ന്ന നിലയിലാണെന്നും വിദഗ്ധര്‍ പറഞ്ഞു. അന്താരാഷ്‌ട്ര റിപ്പോർട്ടുകളും പരിശോധനകളും പ്രകാരം കഴിഞ്ഞ വർഷങ്ങളിൽ ആഗോളതലത്തിലും ഗൾഫിലും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണനിലവാരത്തില്‍ വളരെ പിന്നില്‍ മാത്രമാണ് രാജ്യം. കുവൈത്തി യുവാക്കള്‍ക്ക് അധ്യാപന തൊഴിലിലോടുള്ള വിമുഖത പരിഹരിക്കുന്നതിന് കുവൈത്തിവത്കരണം ആവശ്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News