റമദാനില്‍ പ്രതിദിനം 7,000 പേര്‍ക്ക് ഭക്ഷണം നൽകുമെന്ന് കുവൈറ്റ് സകാത്ത് ഹൗസ്

  • 14/03/2023

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ രാജ്യത്ത് പ്രതിദിനം 7,000 പേര്‍ക്ക് ഭക്ഷണം നൽകുമെന്ന് കുവൈത്ത് സകാത്ത് ഹൗസ് പ്രഖ്യാപിച്ചു, ഇതിന് 262,500 ദിനാർ ചെലവാണ് കണക്കാക്കുന്നത്. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പള്ളികളിലുമായി 13-ലധികം ഹാളുകളിലും മൊബൈൽ കാറുകളിലുമാണ് പദ്ധതി നടപ്പാക്കുക. ദാതാവിന്‍റെ ആഗ്രഹമനുസരിച്ചായിരിക്കും ഇത് നടപ്പാക്കുക. ഒരു പള്ളിയിൽ പ്രതിദിനം 125 പേര്‍ക്കെങ്കിലും ഭക്ഷണം നല്‍കും. കുവൈത്ത് എംബസികളുടെ അംഗീകാരമുള്ള ചാരിറ്റികളുടെ മേൽനോട്ടത്തിലും സ്പോൺസർഷിപ്പിലും ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ 14 രാജ്യങ്ങളിൽ നിരവധി പദ്ധതികൾ നടപ്പാക്കുമെന്ന് സകാത്ത് ഹൗസ് ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. മജീദ് അൽ അസ്മി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News