കുവൈത്തിൽ ഫ്ലക്സിസിബിൾ വർക്കിംഗ് സംവിധാനം തുടരാൻ സാധ്യത

  • 14/03/2023

കുവൈത്ത് സിറ്റി: റമദാൻ മാസത്തില്‍ സിവിൽ സർവീസ് ബ്യൂറോ നടപ്പാക്കുന്ന ഫ്ലക്സിസിബിൾ വർക്കിംഗ് സംവിധാനം തുടരാൻ സാധ്യത. ഈ രീതി ഇപ്പോള്‍ ഒരു പരീക്ഷണമായാണ് നടപ്പാക്കുന്നത്. ഫ്ലക്സിസിബിൾ വർക്കിംഗ് സംവിധാനം വിജയകരമായി നടപ്പാക്കാനായാല്‍ പിന്നീട് ഇത് തുടരാനുള്ള ആലോചനകളുണ്ടെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തി. റമദാനിൽ പ്രവർത്തന സംവിധാനം വിജയകരമാകുന്നത് എല്ലാ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും സഹകരണത്തെ ആശ്രയിച്ചായിരിക്കും. അതിനുശേഷം അത് നടപ്പിലാക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കും.

ഈ സംവിധാനം നടപ്പാക്കുന്നത് കൊണ്ട് യഥാർത്ഥത്തിൽ ലക്ഷ്യം നേടിയിട്ടുണ്ടോ എന്നതിന്‍റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയം നല്‍കുന്ന കണക്കുകളുടെ വെളിച്ചത്തിലാണ് തുടര്‍കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുക. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ, തൊഴിൽ കാര്യക്ഷമതയും ഉത്പാദനക്ഷമതയും കണക്കിലെടുത്ത് മൂന്ന് ഷിഫ്റ്റുകളുമായാണ് ഫ്ലക്സിസിബിൾ വർക്കിംഗ് രീതി നടപ്പാക്കുന്നത്. നിരവധി സർക്കാർ ഏജൻസികളുമായി ഏകോപനം നടത്തിയാണ് നിലവില്‍ ഈ സംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്നത്.

റമദാൻ സമയങ്ങളിൽ പ്രവൃത്തി സമയം നാലര മണിക്കൂർ നീണ്ടുനിൽക്കുന്നതാണ്. ഓരോ വകുപ്പിനും രാവിലെ 9:45 മുതൽ 2:15 വരെ അല്ലെങ്കിൽ 10:15 മുതൽ 2:45 വരെ അല്ലെങ്കിൽ 10:45 മുതൽ 3:15 വരെ എന്നിങ്ങനെ ജോലി സമയം തെരഞ്ഞെടുക്കാം. ഓരോ സർക്കാർ ഏജൻസിക്കും ജോലിയുടെ സാഹചര്യങ്ങളും സ്വഭാവവും അനുസരിച്ച് മുകളിലുള്ള സ്ലോട്ടുകളിൽ നിന്ന് ഔദ്യോഗിക പ്രവൃത്തി സമയം തിരഞ്ഞെടുക്കാമെന്ന് സിഎസ്‌സി നേരത്തെ അറിയിച്ചിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News