KIPIC: സോളിഡ് സൾഫറിന്റെ ആദ്യ കയറ്റുമതി അൽ-സൂർ റിഫൈനറിയിൽ നിന്ന് ആരംഭിച്ചു

  • 15/03/2023

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി (കെഐപിഐസി) അൽ സൂർ റിഫൈനറിയിൽ നിന്ന് ഖര സൾഫറിന്റെ ആദ്യ കയറ്റുമതി പ്രഖ്യാപിച്ചു. കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ ആഗോള വിപണന മേഖലയുമായി സഹകരിച്ച് കൊണ്ടാണ് കയറ്റുമതി. കയറ്റുമതിയുടെ അളവ് 44,000 ടൺ ആണ്. റിഫൈനറിയുടെ വ്യാവസായിക ദ്വീപിലേക്ക് 4 എണ്ണ ടാങ്കറുകൾ ലഭിച്ചുവെന്ന് കെഐപിഐസി ഔദ്യോ​ഗിക വക്താവ് അബ്‍ദുള്ള അൽ അജ്മി പറഞ്ഞു.

ആഗോള എണ്ണ കയറ്റുമതിയുടെ അളവ് ഇരട്ടിയാക്കിയ അൽ സൂർ റിഫൈനറിയുടെ രണ്ടാം ഘട്ടത്തിന്റെ പ്രവർത്തനം തുടങ്ങി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ നേട്ടം സ്വന്തമായത്. ആഗോള ഊർജ വിപണിയിൽ സ്വാധീനമുള്ള ഒരു സ്രോതസ്സെന്ന നിലയിലും അന്താരാഷ്ട്ര ആവശ്യകതകൾക്ക് അനുസൃതമായ ഉയർന്ന പാരിസ്ഥിതിക സവിശേഷതകളുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ സുസ്ഥിര വിതരണത്തിന്റെ ഒരു പ്രധാന ദാതാവെന്ന നിലയിലും അൽ സൂർ തന്റെ സ്ഥാനം ഉറപ്പിച്ചുവെന്നും അൽ അജ്മി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇
  

Related News