ഹവല്ലി ഏരിയയിലെ കെയ്‌റോ സ്ട്രീറ്റ് താൽക്കാലികമായി അടച്ചു

  • 15/03/2023

കുവൈത്ത് സിറ്റി: ഹവല്ലി പ്രദേശത്തിന് എതിർവശത്തുള്ള കെയ്‌റോ സ്ട്രീറ്റ് ഒരു ദിവസത്തേക്ക് താൽക്കാലികമായി അടച്ചിടും. ഈ മാസം 17നാണ് സ്ട്രീറ്റ് അടച്ചിടുന്നത്. ഈ അടച്ചുപൂട്ടൽ കുവൈത്ത് സിറ്റിയിൽ നിന്ന് വരുന്നതും അബ്ദുള്ള അൽ സേലം റൗണ്ട് എബൗട്ടിലേക്ക് പോകുന്നതുമായ ഗതാഗതത്തെയും ബെയ്റൂട്ട് സ്ട്രീറ്റിൽ നിന്ന് വന്ന് അതേ റൗണ്ട് എബൗട്ടിലേക്ക് പോകുന്ന ​ഗതാ​ഗതത്തെയും ബാധിക്കും. നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് ഈ നടപടി. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനായി എല്ലാ റോഡ് ഉപയോക്താക്കളും ജാഗ്രത പാലിക്കാനും ട്രാഫിക് പൊലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും അഡ്മിനിസ്ട്രേഷൻ അഭ്യർത്ഥിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇
  

Related News