ടൂറിസം വികസനത്തിന്റെ ലോകത്തേക്ക് വഫ്രയും അബ്ദലിയും

  • 15/03/2023

കുവൈത്ത് സിറ്റി: വഫ്രയും അബ്ദാലിയും ടൂറിസം വികസനത്തിന്റെ പുതിയ സാധ്യതകൾ കാണുന്നു. കുവൈത്തിനുള്ളിൽ വിനോദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വർഷങ്ങളായി നിരവധി നിർദ്ദേശങ്ങളാണ് ഉയർന്നു വരുന്നത്. കാർഷിക, മത്സ്യബന്ധന കാര്യങ്ങളുടെ പൊതു അതോറിറ്റി വിനോദ സഞ്ചാരം ആരംഭിക്കുന്നതിനുള്ള ഒമ്പത് പദ്ധതികളാണ് ആരംഭിക്കാൻ ഒരുങ്ങുന്നത്. വഫ്ര, അബ്ദാലി മേഖലകളിൽ രണ്ട് ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള പദ്ധതികളാണ് ആരംഭിക്കുന്നത്.

സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് ഏറ്റവും പ്രധാനപ്പെട്ട ഈ സംവിധാനങ്ങൾ നടപ്പാക്കുന്നത്. അതിന്റെ വൈദഗ്ധ്യവും സാങ്കേതികവും സാമ്പത്തികവും മത്സരപരവുമായ കഴിവുകൾ പ്രയോജനപ്പെടുത്താനും പദ്ധതികൾക്കും സേവനങ്ങൾക്കും ധനസഹായം നൽകുന്നതിൽ രാജ്യത്തിന്റെ പൊതു പണത്തിന്റെ ഭാരം കുറയ്ക്കാനുമാണ് സ്വകാര്യം പങ്കാളിത്തം ഉറപ്പാക്കുന്നത്. 2035ലെ വികസന പദ്ധതികളുടെയും കുവൈത്ത് വിഷന്റെയും ലക്ഷ്യങ്ങൾ കൈവരിക്കാനാണ് പരിശ്രമമെന്നും അതോറിറ്റി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇
  

Related News