കാലാവസ്ഥാ: കുവൈത്തിൽ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

  • 15/03/2023

കുവൈറ്റ് സിറ്റി : ഇന്ന് ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥ നിലനിൽക്കുമെന്നും ദൃശ്യപരത ക്രമേണ മെച്ചപ്പെടുകയും തെക്കുകിഴക്കൻ കാറ്റ് 15-55 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറായി മാറുകയും ചില സമയങ്ങളിൽ, പകൽ സമയത്ത് പൊടിക്കുള്ള സാധ്യതയും,  ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നു. 

രാത്രിയിലെ കാലാവസ്ഥ തണുത്തതും ഭാഗികമായി മേഘാവൃതവുമാകുമെന്നും കാറ്റ് 10-45 കിലോമീറ്റർ വേഗതയിൽ തെക്കുകിഴക്ക് നിന്ന് വടക്കുപടിഞ്ഞാറായി മാറുമെന്നും നേരിയതോ മിതമായതോ ആയ ഇടിയോടുകൂടിയ  മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്നു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇
  

Related News