യുഎസ് ബാങ്കുകൾക്കുണ്ടായ തകർച്ച ഗൾഫ് വിപണിയെയും ബാധിക്കുന്നു; കുവൈത്ത് സ്‌റ്റോക്ക് എക്സ്ചേഞ്ചിന് ഏറ്റവും വലിയ ഇടിവ്

  • 15/03/2023

കുവൈത്ത് സിറ്റി: മൂന്ന് യുഎസ് ബാങ്കുകൾക്കുണ്ടായ തകർച്ചയുടെ പ്രത്യാഘാതങ്ങൾ ഗൾഫ് ഫിനാൻഷ്യൽ മാർക്കറ്റുകളെയും ബാധിക്കുന്നു. വിപണി മൂല്യത്തിന്റെ ഏകദേശം 52.7 ബില്യൺ ഡോളർ നഷ്ടപ്പെട്ടു. സൗദി വിപണിയിൽ ഏകദേശം 33.92 ബില്യൺ ഡോളർ നഷ്ടപ്പെട്ടത്. അബുദാബി വിപണിയിൽ 9.77 ബില്യൺ, കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിൽ 4.06 ബില്യൺ (1.247 ബില്യൺ ദിനാർ) എന്നിങ്ങനെയാണ് നഷ്ടപ്പെട്ടതെന്ന് കാംകോ ഇൻവെസ്റ്റ് കണക്കുകൾ. 

കുവൈത്ത് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ആണ് ഗൾഫ് വിപണികളിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. 2.7 ശതമാനം ഇടിവാണ് വന്നത്. ഖത്തർ വിപണിയിൽ 1.85 ശതമാനവും പിന്നീട് അബുദാബി വിപണിയിൽ 1.45 ശതമാനവും ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ 1.15 ശതമാനവും ഇടിവ് വന്നു. സൗദി വിപണി സൂചിക 0.59 ശതമാനവും ബഹ്‌റൈൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചിക 0.15 ശതമാനവും ഇടിഞ്ഞപ്പോൾ മസ്‌കറ്റ് വിപണി സൂചിക 0.71 ശതമാനവും ഉയർന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇
  

Related News