ഈ വർഷം റമദാനില്‍ മാസപ്പിറവി കാണുന്നത് അസാധ്യമാണെന്ന് അൽ അജിരി സയന്റിഫിക് സെന്റർ

  • 15/03/2023

കുവൈത്ത് സിറ്റി: ഈ വർഷം വിശുദ്ധ റമദാനില്‍ മാസപ്പിറവി കാണുന്നത് അസാധ്യമാണെന്ന് അൽ അജിരി സയന്റിഫിക് സെന്റർ അറിയിച്ചു. ഹിജ്‌റി 1444 ലെ വിശുദ്ധ റമദാൻ മാസത്തില്‍ മാസപ്പിറവി കാണാനുള്ള സാധ്യതയില്ലെന്നാണ് കേന്ദ്രം വിശദീകരിച്ചിട്ടുള്ളത്. ജ്യോതിശാസ്ത്ര കണക്കുകൂട്ടൽ പ്രകാരം വിശുദ്ധ മാസത്തിന്‍റെ മാസപ്പിറവി കാണാൻ കഴിയില്ല. അതുകൊണ്ട് 2023 മാർച്ച് 23 വ്യാഴാഴ്ച അനുഗ്രഹീതമായ റമദാൻ മാസത്തിന്റെ തുടക്കമാവുകയാണെങ്കില്‍ ശഅബാൻ മാസത്തിന്റെ പൂർത്തീകരണം 30 ദിവസത്തേക്ക് എന്ന നിലയില്‍ പ്രഖ്യാപിക്കും. റമദാനിലെ മാസപ്പിറവി സൂര്യാസ്തമയത്തിനു ശേഷം രാത്രി കൃത്യം 8.24 മിനിറ്റിനാണ്.  29ന് കുവൈത്തിന്‍റെ ആകാശത്ത് കൃത്യം ആറ് മണിക്ക് സൂര്യൻ അസ്തമിക്കും


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇
  

Related News