കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം 2024 പ്രവാസി ജീവനക്കാരെ പിരിച്ച് വിടുന്നു

  • 16/03/2023

കുവൈത്ത് സിറ്റി: ജനറൽ ഓഫീസിലെയും വിദ്യാഭ്യാസ മേഖലകളിലെയും ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് പ്രമോഷൻ നല്‍കികൊണ്ട് വിദ്യാഭ്യാസ മന്ത്രാലയത്തിലെ തൊഴിൽ പ്രൊമോഷൻ കമ്മിറ്റി പ്രവർത്തനം പൂർത്തിയാക്കി. പ്രമോഷൻ ലഭിച്ച തീയതി മുതല്‍ അവരുടെ തൊഴിൽ ശീർഷകങ്ങൾ ഭേദഗതി ചെയ്യുന്നതിനും സാമ്പത്തിക അലവൻസുകൾ മുൻകാല പ്രാബല്യത്തോടെ നല്‍കുന്നതിനുമായി മന്ത്രാലയം സിവിൽ സർവീസ് ബ്യൂറോയെ സമീപിച്ചിട്ടുണ്ട്. 

അതേസമയം, വിദ്യാഭ്യാസ മന്ത്രാലയം 1,815 അധ്യാപകരുടെയും 209 പ്രവാസി ഡിപ്പാർട്ട്‌മെന്‍റ് മേധാവികളുടെയും സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ അധ്യയന വർഷത്തിന്‍റെ അവസാനത്തോടെ ആകെ 2024 പേരെയാണ് പിരിച്ച് വിടുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ കുവൈത്തിവത്കരണം നടത്തുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. കുവൈത്തികള്‍ അല്ലെങ്കില്‍ കുവൈത്തി സ്ത്രീകളുടെയും ബിദൂനികളുടെയും  ഗൾഫ് പൗരന്മാരുടെയും മക്കൾക്ക് നിയമനം നല്‍കാനാണ് വിദ്യാഭ്യാസ മന്ത്രി  ഡോ. ഹമദ് അൽ അദ്വാനി നിര്‍ദേശിച്ചിട്ടുള്ളതെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News