ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് കുവൈത്ത്

  • 16/03/2023

കുവൈത്ത് സിറ്റി: ലഹരിക്കെതിരെയുള്ള പോരാടുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ഏകീകരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് കുവൈത്ത്. കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ മേധാവി കേണൽ മുഹമ്മദ് കബസാർദ് യുഎൻ മയക്കുമരുന്ന് കമ്മിഷന്റെ 66-ാമത് സമ്മേളനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു. 120 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. അന്താരാഷ്ട്ര നിയമത്തിലെ വ്യവസ്ഥകളോടും മയക്കുമരുന്ന് പ്രതിരോധവുമായി ബന്ധപ്പെട്ട കരാറുകളോടും കുവൈത്തിന്റെ പ്രതിബദ്ധത കേണൽ കബസാർഡ് വ്യക്തമാക്കി.

ഈ മാരകമായ വിപത്തിനെ ചെറുക്കാനും സമൂഹത്തെ സംരക്ഷിക്കാനും കുവൈത്ത് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. മയക്കുമരുന്നിനെതിരെ പോരാടുന്നതിന് രാജ്യത്തെ ഉദ്യോഗസ്ഥർ നൽകുന്ന വലിയ പ്രാധാന്യത്തെ അഭിനന്ദിക്കുന്നു. പ്രത്യേകിച്ചും സൗഹൃദ രാജ്യങ്ങളുമായി തുടർച്ചയായ ഏകോപനത്തിലൂടെയാണ് കുവൈത്ത് പ്രവര്‍ത്തിക്കുന്നത്.  2020 ൽ വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുക്കാൻ സാധിച്ചു. എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി  മയക്കുമരുന്ന് പ്രതിരോധത്തിനായി സംയുക്ത ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News