കുവൈത്തിൽ ട്രാഫിക് ഫൈനുകൾ ഇനി ഉടമയുടെ നമ്പറിൽ മെസ്സേജ് ആയി എത്തും

  • 16/03/2023

കുവൈറ്റ് സിറ്റി : പൊതു ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വാഹനങ്ങൾക്ക് മേൽ ചുമത്തുന്ന "മഞ്ഞ ഫൈൻ സ്ലിപ്പ് " നൽകുന്നത്  നിർത്താൻ ഉദ്ദേശിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പേപ്പർ സ്ലിപ്പിന് പകരമായി നിയമലംഘനം പുറപ്പെടുവിക്കുമ്പോൾ വാഹനത്തിന്റെ ഉടമയുടെ മൊബൈൽ നമ്പറിൽ എത്തുന്ന ഒരു വാചക സന്ദേശമായിരിക്കും ഇനിമുതൽ നൽകുക.   പേപ്പർ മാലിന്യം കുറയ്ക്കുന്നതിനൊപ്പം വേഗതയുടെയും ഡിജിറ്റൽ വികസനത്തിന്റെയും യുഗത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News