പുതിയ അഗ്നിശമന വാഹനങ്ങൾ ലോഞ്ച് ചെയ്ത് ആഭ്യന്തര മന്ത്രാലയം

  • 16/03/2023

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം പുതിയ അഗ്നിശമന വാഹനങ്ങൾ ലോഞ്ച് ചെയ്തു.  പുതിയ ഫയർ സ്റ്റേഷനുകൾ തുറക്കുന്നതിനും അപകടങ്ങൾ ഉണ്ടായാൽ പ്രതികരണ സമയം കുറയ്ക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ വാഹനങ്ങൾ ലോഞ്ച് ചെയ്തതെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് പറഞ്ഞു. സേനാ മേധാവി ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മിക്രാദിന്റെ സാന്നിധ്യത്തിൽ 55 പുതിയ വാഹനങ്ങളാണ് പുറത്തിറക്കിയത്. വാഹനങ്ങൾ ആധുനിക നാവിഗേഷൻ സാങ്കേതികവിദ്യകളാൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കുറഞ്ഞ സമയത്തിനുള്ളിൽ തീ ഫലപ്രദമായി നേരിടാനുള്ള സംവിധാനങ്ങളുമുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News